അസ്മാര : കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 218 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്തതായി ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന യു.കെ റിലീസ് ഇൻ്റർനാഷണൽ സംഘടന റിപ്പോർട്ട് ചെയ്തു. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രൈസ്തവരെ പിടികൂടി തടങ്കലിലാക്കിയതായും പറയുന്നു. ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കത്ത് സൂക്ഷിക്കുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക്, വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടവിലാക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്.
ചില അറസ്റ്റുകളിൽ കുട്ടികളെ അവരുടെ മാതാപിതാക്കളോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളില്‍ ചിലർക്ക് രണ്ട് വയസ്സ് മാത്രം പ്രായമുണ്ട്. ഇത് അംഗീകരിക്കാനാവില്ലായെന്നും എറിത്രിയൻ സർക്കാരിൻ്റെ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും റിലീസ് ഇൻ്റർനാഷണലിൻ്റെ പ്രാദേശിക പങ്കാളി ഡോ. ബെർഹാനെ അസ്മെലാഷ് പറഞ്ഞു
