കാക്കനാട് : സീറോമലബാർ സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ചരിത്ര ഗവേഷണ പഠനഫലമായി രൂപംകൊണ്ട “അപ്പോസ്റ്റലേറ്റ് ഓഫ് സെൻറ് തോമസ് ഇൻ ഇന്ത്യ” എന്ന ഗ്രന്ഥം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാക്കനാട് മൗണ്ട് സെന്റ് തോമസ് ചർച്ചിൽ പ്രകാശനം ചെയ്തു.
ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവർത്തനത്തിന്റെ ചരിത്ര തെളിവുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഫാ. പയസ് മലേക്കണ്ടത്തിലാണ് ചീഫ് എഡിറ്റർ, പ്രിമസ് പബ്ലിഷേഴ്സ്, ഡൽഹിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.