അബുദാബി : സൈബർ ആക്രമണങ്ങൾ യഥാസമയം തടയുന്നതിൽ യുഎഇയ്ക്ക് വിജയം. ഒസൈബർ ആക്രമണങ്ങൾ യഥാസമയം തടയുന്നതിൽ യുഎഇ വിജയിച്ചതിനാൽ കംപ്യൂട്ടർ ശൃംഖലകളെ ബാധിച്ചിട്ടില്ലെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.
ഒരാഴ്‌ചയ്ക്കിടെ 2 ലക്ഷം സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായ യുഎഇയുടെ ശ്രമങ്ങൾക്ക് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്ലോബൽ സെക്യൂരിറ്റി ഇൻഡക്സ് 2024 അനുസരിച്ച് സൈബർ സുരക്ഷയിലെ മുൻനിര രാജ്യങ്ങളിൽ യുഎഇ ഇടംപിടിച്ചിരുന്നു.
