പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് നിർത്തലാക്കി യുഎഇ
ദുബായ് : യുഎഇയിൽ പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് പൂർണമായും നിർത്തലാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഐസിപി) തീരുമാന പ്രകാരമാണിത്. ഇനി എമിറേറ്റ്സ് ഐഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകൾ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്‌സ് ഐഡി കാർഡ് ഇപ്പോൾ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവർത്തിക്കുന്നു. താമസക്കാരുടെ വീസ സ്റ്റാറ്റസിന്റെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ എമിറേറ്റ്സ് ഐഡി തെളിവായി സ്വീകരിക്കും.
