യുഎഇയ്ക്ക് പുതിയ മൂന്ന് വിദ്യാഭ്യാസ മന്ത്രിമാര്‍;രണ്ട് പേര്‍ വനിതകള്‍
യുഎഇ:യുഎഇയില്‍ പുതുതായി നിയമിതരായ മൂന്നു മന്ത്രിമാരില്‍ രണ്ട് വനിതകളും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ മുന്‍പില്‍ സത്യപ്രതിജ്ഞ ചെയ്താണ് മൂന്ന് മന്ത്രിമാരും അധികാരമേറ്റത്. വിദ്യാഭ്യാസ മന്ത്രിമാരായ ഡോ. അഹ്‌മദ് ബെല്‍ഹൂല്‍ അല്‍ ഫലാസി (വിദ്യഭ്യാസം), സാറ അല്‍ അമീരി (പൊതു വിദ്യഭ്യാസംഅഡ്വാന്‍സ്ഡ് ടെക്‌നോളജി), സാറാ മുസല്ലം (പ്രാരംഭ വിദ്യഭ്യാസം) എന്നിവരാണ് അധികാരമേറ്റത്. ഇവരുടെ പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാനും സാധിക്കട്ടെ എന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു.
