ജമ്മുവിൽ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
പുല്‍വാമ : ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഗുന്ദി പോര ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ കയ്യില്‍ നിന്നും രണ്ട് എ കെ റൈഫിളുകള്‍ കണ്ടെടുത്തതായും കാശ്മീര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ച അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
