Ultimate magazine theme for WordPress.

അപകടകരമായ ഫംഗസിനെ അമേരിക്കയിലേക്ക് കടത്തി: രണ്ട് ചൈനീസ് ഗവേഷകർ അറസ്റ്റിൽ

വാഷിംഗ്‌ടൺ : കാർഷികവിളകൾക്ക് വൻ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസിനെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ചൈനയിലെ സർവകലാശാലയിൽ ഗവേഷകനായ സുയോങ് ലിയു(34) ഇയാളുടെ പെൺസുഹൃത്തും അമേരിക്കയിലെ മിഷിഗൻ സർവകലാശാല ഗവേഷകയുമായ യുങ് കിങ് ജിയാൻ(33) എന്നിവരാണ് പിടിയിലായത്.

ഫുസാറിയം ഗ്രാമിനിയേറം എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് വിമാന മാർഗം അമേരിക്കയിൽ എത്തിച്ചത്. കാർഷിക വിളകൾക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാർഷിക തീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഗോതമ്പ്, ബാർലി, നെല്ല്, ചോളം തുടങ്ങിയവയുടെ കതിരുകളെ ബാധിക്കുന്ന ഫംഗൽ രോഗബാധയ്ക്ക് കാരണമാകുന്ന ഫംഗസാണ്.

Sharjah city AG

Comments are closed.