ഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.അര്‍ണിയ സെക്ടറിലെ വിക്രം പോസ്റ്റില്‍ ചൊവ്വാഴ്ച രാവിലെ 8.15 ഓടെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു, തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍മാര്‍ തിരിച്ചടിച്ചതായി അതിര്‍ത്തി രക്ഷാ സേന പ്രസ്താവനയില്‍ പറഞ്ഞു.
