Ultimate magazine theme for WordPress.

ഇറാനില്‍ ഇരട്ട സ്‌ഫോടനം; 103 പേര്‍ കൊല്ലപ്പെട്ടു

 

തെഹ്‌റാന്‍ : ഇറാനില്‍ ഇരട്ട് സ്‌ഫോടനങ്ങളിലായി 103 പേര്‍ കൊല്ലപ്പെട്ടു. 140ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭീകരാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കെര്‍മന്‍ പ്രവിശ്യയിലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിന് സമീപത്തായാണ് സ്ഫോടനങ്ങളുണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ ബോംബാണ് പൊട്ടിയത്. പ്രാദേശിക സമയം 3.04 ഓടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. 15 മിനുട്ടുകള്‍ക്കിടെ രണ്ടാമത്തെ സ്‌ഫോടനവും സംഭവിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2020 ജനുവരി മൂന്നിന് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനിയും ഇറാഖ് അര്‍ധസൈനിക വിഭാഗം ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന അബൂ മഹ്ദി അല്‍-മുഹന്ദിസിനും വധിക്കപ്പെട്ടത്. അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ചാണ് യു എസ് സേന ഡ്രോണ്‍ ആക്രമണം നടത്തിയത്.

Sharjah city AG
Leave A Reply

Your email address will not be published.