Ultimate magazine theme for WordPress.

തുർക്കി ഭൂകമ്പം: അവശിഷ്ടങ്ങളിൽ നിന്ന് മുൻ ന്യൂകാസിൽ യുണൈറ്റഡ് താരത്തെ പുറത്തെടുത്തു

അങ്കാറ :തുർക്കി സിറിയ ഭൂകമ്പത്തിന് പിന്നാലെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഘാന ദേശീയ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നിലവിലെ ക്ലബ് ഹാറ്റെയ്‌സ്‌പോറിന്റെ വൈസ് പ്രസിഡന്റ് വിവരം സ്ഥിരീകരിച്ചു. തലേന്ന് രാത്രി തുർക്കി സൂപർ ലീഗിൽ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലർച്ചെയുണ്ടായ ദുരന്തത്തിൽ പെട്ടത്. പരിക്കേറ്റ ക്രിസ്റ്റ്യൻ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. നിർഭാഗ്യവശാൽ ഞങ്ങളുടെ ഡയറക്ടർ ടാനർ സാവുട്ട് ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു – ക്ലബ്ബ് വൈസ് പ്രസിഡന്റ് മുസ്തഫ ഒസാക്ക് റേഡിയോ ഗോൾഡിനോട് പറഞ്ഞു. പ്രിമിയർ ലീഗിൽ ന്യൂകാസിൽ, ചെൽസി ടീമുകൾക്കൊപ്പം ബൂട്ടുകെട്ടിയ 31 കാരനായ വിങ്ങർ കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി സൂപർ ലീഗിലെത്തിയത്.

Sharjah city AG