കാസർഗോഡ് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കാസർഗോഡ് കൊന്നക്കാട് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഷാജു എം എൽ (53 വയസ്സ്) ഫെബ്രുവരി 7 ചൊവ്വാഴ്ച്ച ഉണ്ടായ ബൈക്കപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി കാസർഗോഡ് കേന്ദ്രമായി കർത്തൃ വേലയിലായിരുന്നു പാസ്റ്റർ ഷാജു എം എൽ. കർത്തൃദാസന്റെ സഹധർമ്മിണിയെ ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥിക്കുകയും പ്രിയ കർത്തൃദാസിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവജനവും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.