Ultimate magazine theme for WordPress.

“യേശു പറഞ്ഞതുകൊണ്ട് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു ; യുവതി അറസ്റ്റിൽ

യുഎസ് : 37,000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് യുഎസിൽ വിമാനം ഇന്നലെ അടിയന്തര ലാൻഡിംഗ് നടത്തി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ യേശു തന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞതു കൊണ്ടാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് എന്നും യുവതി പറഞ്ഞു. 34 കാരിയായ എലോം അഗ്ബെഗ്നിനൂ എന്ന യുവതിയാണ് ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചത്. വിമാനം പറന്നുയർന്നത് മുതൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല യുവതി വിമാനത്തിന്റെ സൈഡ് ഡോർ തുറക്കാനുള്ള ശ്രമം സഹയാത്രക്കാരൻ ഇടപെട്ട് തടഞ്ഞിരുന്നു. തടഞ്ഞ സഹയാത്രക്കാരന്റെ തുടയിൽ യുവതി കടിക്കുകയും ഒടുവിൽ വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റിൽ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു. പിന്നീട് യുവതിയെ പൊലീസിന് കൈമാറുകയും ചെയ്തു.

Sharjah city AG