Ultimate magazine theme for WordPress.

റ്റി.പി.എം തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ

തിരുവനന്തപുരം : ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ജനുവരി 16 വ്യാഴം മുതൽ 19 ഞായർ വരെ കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവനന്തപുരം സെന്ററിലെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ 40 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം നടക്കും. ചീഫ് പാസ്റ്റർമാരും സീനിയർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.