Ultimate magazine theme for WordPress.

റ്റി.പി.എം റാന്നി സെന്റർ കൺവൻഷൻ നാളെ മുതൽ

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്റർ വാർഷിക കൺവൻഷൻ നാളെ ഏപ്രിൽ 30 മുതൽ മെയ് 3 ഞായർ വരെ അങ്ങാടി – റാന്നി റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് റാന്നി സെന്ററിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 20 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.