കൊട്ടാരക്കര: കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ. ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 7 ബുധനാഴ്ച ശുഭ്രവസ്ത്രധാരികളായ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ, സംയുക്ത സഭായോഗം, ശിശു പ്രതിഷ്ഠ, വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും
