Ultimate magazine theme for WordPress.

റ്റി പി എം ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 6 മുതൽ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഉത്തരേന്ത്യയിലെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 6 വ്യാഴാഴ്ച മുതൽ 9 ഞായറാഴ്ച വരെ നജഫ്ഗ്രഹ് – രോഹ്ഠക് റോഡിലെ ജാഫർപൂര് അലിയാസ് ഹിരണ് കുഡ്നായിൽ നടക്കും. (ന്യൂഡൽഹി മിലിറ്ററി ക്യാമ്പ് ഗേറ്റിന് എതിർവശം)
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഡൽഹി സെന്ററിലെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

Sharjah city AG

Comments are closed.