ഇടുക്കി ജില്ലയിൽ തക്കാളിപ്പനി വ്യാപകമാകുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലാണ് തക്കാളിപ്പനി റിപോർട്ട് ചെയ്തിരിക്കുന്നത്. കല്ലാർ ഗവ: സ്കൂളിലെ 20 കുട്ടികളിൽ പനിയുടെ ലക്ഷങ്ങൾ കണ്ടതോടെ പ്രഥമാധ്യാപകൻ ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.ചെറിച്ചിലും പനിയുമാണ് പ്രധാന ലക്ഷണങ്ങൾ. നെടുങ്കണ്ടം, പാമ്പാടും പറ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾക്കാണ് പനി കൂടുതലായി കണ്ടെത്തിയത്.ഈ സാഹചര്യത്തിൽ സ്കൂളിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശം പറപ്പെടുവിച്ചിട്ടുണ്ട്.
