Ultimate magazine theme for WordPress.

ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ മാറ്റിനിറുത്താന്‍ മുന്നറിയിപ്പുമായി വത്തിക്കാന്‍

വത്തിക്കാന്‍ :ഒക്ടോബര്‍ 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കള്‍ ഈ ആഘോഷത്തില്‍ നിന്നും കുട്ടികളെ മാറ്റിനിറുത്തണമെന്ന മുന്നറിയിപ്പുമായി വത്തിക്കാന്‍. പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

വത്തിക്കാന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തില്‍ കുട്ടികളില്‍ സാത്താനിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെ പറ്റി സഭ മുന്നറിയിപ്പ് നല്‍കുന്നതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
\’ഹാലോവീന്‍\’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം \’ഹോളിവീന്‍\’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്കാ സഭ നിര്‍ദ്ദേശിച്ചു.
ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചികശക്തികള്‍ കൂടുതല്‍ സ്വാധീനം പ്രയോഗിക്കുന്നതിന് കാരണമായേക്കാം: സഭ അധികാരികള്‍ വ്യക്തമാക്കി.

Sharjah city AG
Leave A Reply

Your email address will not be published.