നവംബർ 1 വരെ ഇടിമിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത
തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതിചെയ്യുന്നു. അടുത്ത 2 ദിവസം ന്യുന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യുന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ നവംബർ 1 വരെ ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത
