ബെംഗളൂരു: തലസ്ഥാനമായ ബെംഗളൂരുവിൽ കനത്ത മഴയുടെ ആഞ്ഞടിപ്പ് വൻ ദുരന്തത്തിന് ഇടയാക്കി. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ കോംപൗണ്ട് മതിൽ അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതിനെ തുടർന്ന് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരണപ്പെട്ടു.
സന്ധ്യ സമയത്ത് ശക്തമായ കാറ്റും ഇടിയും ആലിപ്പഴമഴയും കൂടിയുള്ള കനത്ത മഴയാണ് ഈ അപകടത്തിന് കാരണം എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
മരണപ്പെട്ടവരിൽ ചിലർ ഫുട്പാത്ത് സമീപം തള്ളുവണ്ടി വ്യാപാരം നടത്തുന്നവരാണെന്ന് അറിയുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാൻ മതിലിനോട് ചേർന്ന് നിന്നിരിക്കെയാണ് അപകടം സംഭവിച്ചതെന്ന് പ്രാദേശികർ പറഞ്ഞു
വാർത്ത: പാ. ഫ്രെഡി കൂർഗ്

Comments are closed.