Ultimate magazine theme for WordPress.

തോമസ് വടക്കേക്കുറ്റ് (82) നിര്യാതനായി

എറണാകുളം : പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗവും ചെയർമാനും ഗുഡ്ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററുമായ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ അഞ്ചു ദശാബ്ദത്തോളം ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.1964 മുതൽ എഴുത്ത് മേഖലയിൽ സജീവമായിരുന്നു.ഇംഗ്ലീഷ് വീക്കിലിയായ പ്ലാൻറ്റിംഗ് ആൻറ് കോമേഴ്സിൻറെ ചീഫ് എഡിറ്ററും മിഡ് ഡേ പത്രമായ കേരളാ മിഡ് ഡേ ടൈംസിന്റ പ്രിൻററും ചീഫ് എഡിറ്ററുമായിരുന്നു. സെക്കുലർ-ക്രൈസ്തവ ലോകത്തെ വിവിധ സംഘടകളുടെ മുഖ്യ പ്രവർത്തകനും എറണാകുളത്തെ ഗ്രീറ്റ്സ് അക്കാദമിയുടെ ചെയർമാനും അഡ്മിറൽ ട്രാവൽ ബ്യൂറോയുടെ മാനേജിംഗ് ഡയറക്ടറുമാണ്. ഭാര്യ ഏലിയാമ്മ തോമസ്.മക്കൾ: സാബു തോമസ്, സാം തോമസ്, സന്തോഷ് തോമസ്, മിനി ജേക്കബ്, ഗ്ലോറി വർഗീസ്, മേഴ്സി സൂസൺ ജോൺ.

Sharjah city AG