Ultimate magazine theme for WordPress.

ഇസ്രയേലിന്റെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്ക ഇടപെടേണ്ടതില്ല; ഫ്‌ളോറിഡ ഗവര്‍ണര്‍

ടെല്‍ അവീവ്: ജുഡീഷ്യറി പരിഷ്‌കരണമുള്‍പ്പെടെയുള്ള ഇസ്രാഈലിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമെല്ലെ ഫ്ലോറിഡ ഗവർണർ . ഇസ്രായെലിലെ ജുഡീഷ്യറി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായങ്ങളെ തള്ളി ആണ് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ദേ സാന്റിസ് രംഗത്ത് എത്തിയിരിക്കുന്നത്. ഈസ്രയെല്‍ സ്ഥാപിതമായതിന്റെ 75ാം വാര്‍കിത്തോടനുബന്ധിച്ച് ജറുസലേമില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ‘അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായാണ് താൻ ഇസ്രായെലിനെ കാണുന്നത്, എന്നാല്‍ നമ്മള്‍ അവരുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞത്, സാന്റിസ് പറഞ്ഞു. ഇസ്രായെലിന്റെ തീരുമാനങ്ങളെയും ഭരണത്തെയും അമേരിക്ക ബഹുമാനിക്കണമെന്നും സാന്റിസ് കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളയാളാണ് സാന്റിസ്. ഫ്‌ളോറിഡ എക്കണോമിക് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ട്രേഡ് മിഷന്റെ ഭാഗമായി ബ്രിട്ടന്‍, സൗത്ത് കൊറിയ, ജപ്പാന്‍, ഇസ്രാഈല്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് സാന്റിസ് ഇപ്പോള്‍.

Sharjah city AG