മൂന്നാമത് കേശദാന ക്യാമ്പ് നടത്തുന്നു
പെരുമ്പാവൂർ: സ്നേഹാലയ പെരുമ്പാവൂരും മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനും സംയുക്തമായി നടത്തുന്ന മുടി മുറിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 മെയ് 28 ശനിയാഴ്ച രാവിലെ 9.30 ന് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയം മിനി ഹാളിൽ വച്ച് കോടതിക്ക് സമീപം നടത്തുന്നു. മൂന്നാമത്തെ ക്യാമ്പാണ് നടക്കുന്നത് ക്യാൻസർ ബാധിച്ച് തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോയവർക്ക് വിഗ് സൗജന്യമായി കൊടുക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത് പ്രോഗ്രാമിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ കലാ സാഹിത്യ സന്നദ്ധ സംഘടന നേതാക്കന്മാർ സിനിമാ സീരിയൽ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു. ഇത് ഒരു ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മുന്നോട്ട് പോകുന്നത്.
പെരുമ്പാവൂർ ആശ്രമം സ്കൂൾ ജംഷനിൽ സ്നേഹാലയ മാട്രിമോണി , മെമെന്റോ ട്രോഫി ഷോപ്പ്, DTP സെന്റർ. ഫോട്ടോ സ്റ്റാറ്റ് എന്നിവ നടത്തുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ടവർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മുടി ദാനമായി നൽകുവാൻ താൽപര്യമുള്ളവർ വിളിക്കുക. ഡോ. ഡീക്കൺ ടോണി മേതല 9446209276
