വിയറ്റ്നാമീസ് വംശീയ വിഭാഗങ്ങൾക്കായി ദൈവാലയം തുറന്നു
ഹനോയ്: വടക്കൻ വിയറ്റ്‌നാമിലെ ക്രൈസ്തവ വിശ്വാസികൾ മലയോര മേഖലയിലെ വിയറ്റ്നാമീസ് വംശീയ വിഭാഗങ്ങൾക്കായി അടഞ്ഞു കിടന്ന ദൈവാലയം തുറന്നു. ദൈവാലയത്തിൽ പതിറ്റാണ്ടുകളായി വൈദികർ ഇല്ലായിരുന്നതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്‌ടോബർ 20-ന് ബാക് നിൻ ബിഷപ് കോസ്‌മെ ഹോങ് വാൻ ഡാറ്റ്, ബാക് കാൻ പ്രവിശ്യയിലെ എൻഗാൻ സോൺ ജില്ലയിലെ നാ ഫാക് ഉപ ഇടവകയിലെ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ചർച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറോളം വൈദികർ ചടങ്ങിൽ പങ്കെടുത്തു. \”ഇത് പ്രവിശ്യയിലെ ആദ്യത്തെ പള്ളിയാണ്, ഇത് അഭിമാനത്തിന്റെ ഉറവിടവും പ്രാദേശിക ക്രൈസ്തവ വിശ്വാസത്തിന്റെ വ്യക്തമായ അടയാളവുമാണ്, പള്ളിയുടെ നിർമ്മാണ ചുമതലയുള്ള റിഡംപ്റ്ററിസ്റ്റ് ഫാദർ ജോസഫ് ൻഗുയെൻ വാൻ ടിൻ പറഞ്ഞു.
