സംസ്ഥാന പിവൈപിഎ ക്യാമ്പിന് ഡിസംബർ 26 ന് മാവേലിക്കരയിൽ
കുമ്പനാട്: കേരള സ്റ്റേറ്റ് പിവൈപിഎ 75 മത് ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ മാവേലിക്കര ഐ.ഇ. എം ക്യാമ്പ് സെന്ററിൽ നടക്കും. രാവിലെ 8 മണി മുതൽ രെജിസ്ട്രേഷൻ ആരംഭിക്കും. 9 മണിക്ക് ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് ഉത്ഘാടനം ചെയ്യും. റവ. അലൻ വർഗീസ് തീം അവതരണം നടത്തും. പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ വിത്സൻ ജോസഫ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ഡോ. ജോൺ കെ മാത്യു, പാസ്റ്റർ ചെയ്‌സ് ജോസഫ്, പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ റെജി കെ തോമസ്, സിസ്റ്റർ സൂസൻ തോമസ്, ഡോ. ജോർജ്ജ് മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ ഫിലിപ്പ് പി തോമസ്, പാസ്റ്റർ ബി. മോനച്ചൻ എന്നിവർ ദൈവവചനം സംസാരിക്കും. ഡോ. ബ്ലസൻ മേമന, ലോർഡ്സൺ ആന്റണി, മാസ്റ്റർ സ്റ്റീവൻ ശാമുവൽ ദേവസി, ശാമുവേൽ ഗിഫ്‌റ്റ്സൻ, ഷിജിൻ ഷാ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും.
കേരള സ്പോർട്സ് മിനിസ്ട്രി, തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്ക് യുവജനങ്ങൾക്കുമായി വ്യത്യസ്ത പരിപാടികൾ നടക്കും.
