സഭകളുടെ സേവനം നിസ്തുലം ഗവർണർ
തൊഴിയൂർ: ഗ്രാമപ്രദേശങ്ങളിൽ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ച ക്രിസ്തീയസഭകൾ നടത്തിയ സേവനം നിസ്തുലം ആണെന്നും യുവാക്കളെയും കുട്ടികളെയും സാമൂഹിക പരിസ്ഥിതി വിഷയങ്ങളിൽ സജീവമാക്കി കൊണ്ട് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പ്രവർത്തനങ്ങൾ അവരിൽ പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 250 ആം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ എല്ലാ സമുദായത്തിൽപ്പെട്ട കുട്ടികളെയും ചേർക്കാൻ അനുവദിച്ചതും ജാതിസമ്പ്രദായം ശക്തമായിരുന്ന കേരളത്തിൽ വലിയ സാമൂഹിക മാറ്റമായത് ഗവർണർ പറഞ്ഞു. സിറിൽ മാർ ബസേലിയോസ് അധ്യക്ഷതവഹിച്ചു. ഡോ. തിയാ ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, അച്ച് ബിഷപ്പ് മാർ അപ്രേം, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സഭ അല്മായ ഡിസ്ട്രിക് ബിനോയ് പി മാത്യു എന്നിവർ പ്രസംഗിച്ചു.
