പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്
ന്യൂഡൽഹി: ഇന്നു വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം കുറയുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇതിൻ്റെ കൂടുതൽ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. കൊവിഡ് 19 രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
