Official Website

പാകിസ്ഥാനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 33 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

പാളം തെറ്റിയ മില്ലറ്റ് എക്സ്പ്രസിലേക്ക് സര്‍സയ്യിദ് എക്സ്പ്രസ് ഇടിച്ച് കയറിയാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

0 263

 

7 Jun 2021

തെക്കൻ പാകിസ്താൻ നഗരമായ ധാർക്കിക്ക് സമീപം ട്രെയിൻ കൂട്ടിയിടിച്ച് 33 പേർ കൊല്ലപ്പെടുകയും 120 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ട്.

പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിൽ നിന്ന് 440 കിലോമീറ്റർ (273 മൈൽ) വടക്ക് ഭാഗത്തുള്ള ധാർക്കി പട്ടണത്തിന് സമീപമാണ് തിങ്കളാഴ്ച പുലർച്ചെയാണ് കൂട്ടിയിടിച്ചത്.

“മൃതദേഹങ്ങളുടെ എണ്ണം 33 ആയി ഉയർന്നു, പരിക്കേറ്റവരുടെ എണ്ണം 120 ന് അടുത്താണ്,” മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഡോ. മൻസൂർ ജഖ്‌റാനി പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിലാണ്.

Comments
Loading...
%d bloggers like this: