കോട്ടയം : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 26 രൂപയാണ് ഒരു സിലിണ്ടറിന് വർധിപ്പിച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത് ഇതോടെ സിലിണ്ടറിന്റെ വില 1806.50 രൂപയായി. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
