Ultimate magazine theme for WordPress.

ദൈവജനത്തിൻ്റെ സംവരണവും സംരക്ഷണവും

പാസ്റ്റർ റോയി ഇ ജോയി

“ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ” (സങ്കീർത്തനം 119.40).

“ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു.” അത്ഭുതഭാവത്തോടെ സങ്കീർത്തനക്കാരൻ ഇവിടെ ഇതു സൂചിപ്പിക്കുകയാണ്. വാക്യങ്ങൾ 20 ലെയും 174 ലെയും പോലെ സങ്കീർത്തനക്കാരൻ ദൈവത്തിന്റെ വചനം എപ്പോഴും വാഞ്ഛിച്ചുകൊണ്ടിരുന്നു. തിരുവചനത്തിനായി ഞാൻ എത്രത്തോളം വിശപ്പുള്ളവനായിരിക്കുന്നുവെന്ന് അത് വായിക്കുവാനും ധ്യാനിക്കുവാനും മനഃപാഠമാക്കുവാനും ഉള്ള എന്റെ വാഞ്ഛയിൽനിന്ന് കർത്താവിനു മനസ്സിലാക്കാം. സ്ഥിരമായുള്ള വ്യക്തിഗതമായ പ്രാർത്ഥനയാണ് പ്രധാനമായും ദൈവവചനത്തിലുള്ള നമ്മുടെ താല്പര്യം വർദ്ധിപ്പിക്കുന്നത്. വാട്സാപ്പ്, ഫെയസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക്ക്, റെഡ്ഡിറ്റ്, യൂട്യൂബ്, ടെലഗ്രാം, എക്സ് (ട്വിറ്റർ) മുതലായവ കാണുന്നത് നിർത്തി ബൈബിൾ വായിക്കുക. ചിലർക്ക് ബൈബിൾ രാവിലെ വായിക്കാനാണിഷ്ടം എന്നാൽ ചിലർക്ക് അത് വൈകിട്ടു വായിക്കാനാണിഷ്ടം. ദിവസത്തിൽ ഏതു സമയത്തു ബൈബിൾ വായിച്ചാലും ശരിതന്നെ പക്ഷേ, അതു സ്ഥിരമായി വായിക്കണം.

അനവധി ക്രൈസ്തവ വിശ്വാസികൾ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ ചേർന്നിട്ട് ബൈബിളും ക്രിസ്തീയ പുസ്തകങ്ങളും പാടേ ഉപേക്ഷിച്ചിരിക്കുന്നതായി ഞാൻ കാണുന്നു! അനുതപിച്ച് കർത്താവിങ്കലേക്ക് മടങ്ങിവരിക. നമ്മുടെ ഹൃദയങ്ങളെയും കണ്ണുകളെയും പഠിപ്പിക്കുകയും നല്കുകയും സ്ഥിരമാക്കുകയും തിരിക്കുകയും ചെയ്യുന്ന കർത്താവ് അവന്റെ വചനത്തെ വാഞ്ഛിക്കുവാൻ സഹായിക്കും. അവന്റെ പ്രമാണങ്ങളെ പഠിക്കുന്നത് ഒരുവന്റെ ജീവിതത്തിൽ സന്തോഷം പകരും ഹൃദയത്തെ സന്തോഷിപ്പിക്കും കണ്ണുകളെ പ്രകാശിപ്പിക്കും (സങ്കീ. 19.8). അതുകൊണ്ട് അവന്റെ നീതിയാൽ എന്നെ ജീവിപ്പിക്കും. ചരിത്രത്തിൽ അവന്റെ വിശ്വസ്തതയിൽ നമ്മോടു പ്രവർത്തിക്കുന്നതാണ് അവന്റെ നീതി. ബൈബിൾ ഉറപ്പിച്ചു പറയുന്ന ഒരു കാര്യമാണ് നമ്മുടെ ദൈവം എത്രത്തോളം നീതിമാനാണ് എന്ന്. നാം എത്രത്തോളം കർത്താവിനെ സ്നേഹിക്കുകയും അവൻ്റെ വചനത്തെ സ്നേഹിക്കുകയും ചെയ്യുന്നുവോ അവൻ നമ്മെ അക്രമവും അനീതിയുമുള്ള ലോകത്തിൽ ജീവിപ്പിക്കും. യിസ്രായേലിൽ അവൻ ഏഴായിരം പേരെ സംവരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്ത് അവന്റെ പ്രവാചകനായ ഏലീയാവിനെയും ശേഷിപ്പിച്ചു (1 രാജാ. 19.18).

1980-ൽ ഞാൻ ഒരു സഭയുടെ പുത്തൻ പാസ്റ്ററായിട്ട് ചുമതല ഏറ്റെടുത്തതേയുള്ളൂ. പരസ്പരം വഞ്ചിക്കുന്ന ഒരു ദമ്പതികൾ എന്റെ സഭയിൽ ഉണ്ടായിരുന്നു. എനിക്ക് 34 വയസ്സേ ഉണ്ടായിരുന്നുള്ളു, പാസ്റ്റർശുശ്രൂഷയിൽ വേണ്ടുന്ന പരിചയവും ഇല്ല. ആ ദമ്പതികൾക്കും ഏകദേശം അതേ പ്രായം തന്നെ.

അവളോട് ഞാൻ ചോദിച്ചു, “താങ്കൾ എന്തു കാര്യമാണ് ചെയ്യുന്നത്?”

അവൾ ആഴ്ചയിലൊരിക്കൽ തൻ്റെ ഭർത്താവല്ലാത്ത ഒരുവനുമായി ഉറങ്ങുക പതിവായിരുന്നു.

ഞാൻ പറഞ്ഞു, “ഇത് ഇന്നു നിർത്തിക്കോണം. ഈയാഴ്ച മുതൽ അന്യനോടൊത്ത് ഉറങ്ങരുത്.”

അവൾ പറഞ്ഞു, “അത് അല്പം പ്രയാസമുള്ള കാര്യമാണ്.”

ഞാൻ പറഞ്ഞു, “ഇവിടെ ഒരു ചോദ്യവും ഇല്ല. ഇനി അത് ആവർത്തിക്കരുത്.”

“അത്തരം കാര്യങ്ങൾ ചെയ്യുന്നവരും അത്തരം കാര്യങ്ങൾ ആവർത്തിക്കുന്നവരും എല്ലാം ശപിക്കപ്പെട്ടവരാണ്.” അവൾ എന്നോട് ഉദ്ധരിച്ചത് റോമർ 8.38,39 ആണ്. ഞാനവളോടു പറഞ്ഞു ആ വേദവാക്യത്തിൻ്റെ അർത്ഥം വ്യഭിചാരം ചെയ്താലും കുഴപ്പമില്ല എന്നല്ല. ദൈവകൃപയാൽ അവൾ മാനസാന്തരപ്പെട്ടു ഇന്നുവരെയും ഭർത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുന്നു. ഈ കഥ ജോൺ പൈപ്പറുടെ ഒരു പ്രസംഗത്തിൽ കേട്ടതാണ്.

Sharjah city AG

Comments are closed.