ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാസ്റ്ററുടെ മകൻ നിത്യതയിൽ ചേർക്കപ്പെട്ടു
ഐപിസി ഉടുമ്പൻചോല സെന്ററിലുള്ള ശാന്തൻപാറ സഭാ ശുശ്രൂഷകൻ കണ്ണൂർ സ്വദേശി പാസ്റ്റർ റ്റി റ്റി ജനാർദ്ദനൻറെ മകൻ ജിബിൻ (20 വയസ്സ്) ഫെബ്രുവരി 23 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് നിര്യതനായി.
ബൈക്കപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പാസ്റ്റർ ജനാർദ്ദനനും ഭാര്യ ലാലമ്മയും ചില വർഷങ്ങളായി ഇടുക്കി ജില്ലയിൽ സഭാ ശുശ്രൂഷയിലാണ്. ജിബിൻമോൻ രാജകുമാരി എൻ എസ് എസ് കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയതിന് ശേഷം തുടർ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു.
