Ultimate magazine theme for WordPress.

പാർട്ടിയിൽ അംഗത്വം; ഓർത്തഡോക്സ് വൈദികനെ ചുമതലകളില്‍ നിന്ന് പുറത്താക്കി

റാന്നി : ഓർത്തഡോക്സ് സഭയുടെ ഭദ്രാസന സെക്രട്ടറിയായിരിക്കെ ബിജെപി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതിന് ഫാ ഷൈജു കുര്യനെ റാന്നി- നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി.

കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര മന്ത്രി വി മുരളീധരനില്‍ നിന്ന് ഫാ ഷൈജൂ കുര്യൻ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഫാ മാത്യൂസ് വാഴക്കുന്നം നല്‍കിയ പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്.

Sharjah city AG

Comments are closed.