Ultimate magazine theme for WordPress.

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ദിക്കുന്നു

ന്യൂഡൽഹി: 2011 മുതൽ 2023 ജൂൺ വരെ പൗരത്വം ഉപേക്ഷിക്കാൻ  17.5 ലക്ഷം ഇന്ത്യക്കാർ സ്വമേധയാ പാസ്‌പോർട്ട് സമർപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

അമേരിക്കയിൽ നിന്ന്  2019 ൽ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2022 ൽ ഈ എണ്ണം റെക്കോർഡ് നിലയിലേക്ക് ഉയർന്നു. 2022 ൽ 2,25,620 ഇന്ത്യക്കാര്‍ അവസരങ്ങൾ തേടി വിദേശ പൗരത്വം സ്വീകരിച്ചു. ഇന്ത്യ നിലവിൽ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 ലെ വ്യവസ്ഥകളും 1955 ലെ പൗരത്വ നിയമത്തിൻ്റെ 9ാം വകുപ്പും അനുസരിച്ച് രാജ്യത്ത് ഇരട്ട പൗരത്വം അനുവദനീയമല്ല.

അമേരിക്കയില്‍ നിന്നുളള 71,991 ആളുകളും കാനഡയില്‍ നിന്നുളള 60,139 ആളുകളും ഓസ്‌ട്രേലിയയില്‍ നിന്നുളള 40,377 ആളുകളും യു.കെ യില്‍ നിന്നുളള 21,457 ആളുകളും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉളളത്. തൊഴിലാളികൾ, പ്രൊഫഷണലുകൾ, വിദഗ്ധർ എന്നിവരുൾപ്പെടെ ഏകദേശം 1.3 കോടി ഇന്ത്യൻ പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാർലമെന്റില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി.

Sharjah city AG
Leave A Reply

Your email address will not be published.