അടുത്ത ലോക ബാങ്ക് പ്രസിഡന്‍റ് ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ
വാഷിംഗ്ടണ്‍ ഡിസി: ലോകബാങ്കിന്‍റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. 63കാരനായ അജയ് ബംഗയെ ലോകബാങ്കിന്‍റെ അടുത്ത പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ലോകബാങ്കിന്‍റെ 14-ാമത് പ്രസിഡന്‍റാണ് ബംഗ.
ലോകബാങ്കിന്റെ 25 അംഗ എക്‌സിക്യൂട്ടീവ് ബോർഡാണ് ബുധനാഴ്‌ച മുൻ മാസ്‌റ്റർ കാർഡ് സിഇഒ അജയ് ബംഗയെ അഞ്ച് വർഷത്തേക്ക് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്, ജൂൺ 2 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കാലാവസ്ഥാ വ്യതിയാനവും മറ്റ് ആഗോള പ്രതിസന്ധികളും നേരിടാൻ വായ്‌പാ ദാതാക്കളെ നവീകരിക്കാനുള്ള ചുമതല കൂടി മുന്നിൽ കണ്ടാണ് ഇന്ത്യൻ വംശജനായ ധനകാര്യ വിദഗ്‌ധനെ നിയമിച്ചത്.
