വിയറ്റ്നാം : വിയറ്റ്നാമീസ് പ്രസിഡൻ്റ് ടോ ലാം രാജ്യത്തിൻ്റെ അടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തെ ക്രൈസ്തവർ ആശങ്കയിലായി. ഓഗസ്റ്റ് മൂന്നിന് സ്ഥാനമേറ്റ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള തൻ്റെ പ്രതിബദ്ധത വെളിപ്പെടുത്തികൊണ്ടു നടത്തിയ പ്രസംഗമാണ് ആശങ്കകൾക്ക് കാരണമായത്.
“വിയറ്റ്നാമിലെ ക്രിസ്ത്യാനികൾക്കും വിയറ്റ്നാമിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്ത ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള വിയറ്റ്നാമീസ് ക്രിസ്ത്യാനികൾക്കും ഇത് ശുഭകരമായ വാർത്തയല്ല”- ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി.) ഉദ്യോഗസ്ഥൻ പറഞ്ഞു. വിയറ്റ്നാമിലുടനീളമുള്ള പള്ളികൾ ഇതിനോടകം കമ്മ്യൂണിസത്തിന് കീഴിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുന്ന അധികാരികൾ ഭീഷണിയാകുകയാണ്.
