യൂവേർഷൻ ആപ്പിൽ 2025-ലെ ഏറ്റവും പ്രചാരമുള്ള വാക്യം യെശയ്യാവ് 41:10
ന്യൂയോർക്ക്: ലോകമെമ്പാടും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ബൈബിൾ ആപ്ലിക്കേഷനായ യൂവേർഷൻ 2025-ലെ തങ്ങളുടെ റെക്കോർഡ് ഭേദിച്ച പ്രവർത്തനങ്ങളുടെ കണക്കുകളും ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ബൈബിൾ വാക്യവും പുറത്തുവിട്ടു. ഈ വർഷം ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തവണ വായിക്കുകയും പങ്കുവെക്കുകയും ചെയ്ത വാക്യം നീ ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്, പരിഭ്രമിക്കേണ്ട ഞാനാണ് നിൻ്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും ഞാൻ നിന്നെ സഹായിക്കും എൻ്റെ നീതിയുള്ള വലതുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും (യെശയ്യാവ് 41:10) ആണ്.
കഴിഞ്ഞ ആറ് വർഷത്തിനിടെ നാലാം തവണയാണ് ഈ വാക്യം ഒന്നാം സ്ഥാനത്ത് എത്തുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്കിടയിലെ ആശങ്കയും അനിശ്ചിതത്വവും ഈ വാക്യത്തിൻ്റെ ജനപ്രീതിക്ക് കാരണമാകുന്നുവെന്ന് യൂവേർഷൻ സ്ഥാപകനും സിഇഒയുമായ ബോബി ഗ്രൂൻവാൾഡ് അഭിപ്രായപ്പെട്ടു. നമ്മൾ ഒറ്റക്കല്ല എന്ന ഉറപ്പ് നൽകുന്ന സന്ദേശം എക്കാലവും പ്രസക്തമാണ് അദ്ദേഹം പറഞ്ഞു.

Comments are closed.