ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ നീട്ടണം; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ തുടരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ തുടരണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ജില്ലകളും അടഞ്ഞുകിടക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് മുതല്‍ 10 ശതമാനത്തില്‍ എത്തുമ്പോള്‍ തുറക്കാം. പക്ഷേ അങ്ങനെ സംഭവിക്കണം. ആറ് മുതല്‍ എട്ട് ആഴ്ചവരെ അങ്ങനെ ഒന്ന് സംഭവക്കില്ല,\’\’ അദ്ദേഹം പറഞ്ഞു. കൂടാതെ ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും അദേഹം പറഞ്ഞു.
അതേസമയം, ഇന്ന് രാവിലെ വരെ രാജ്യത്ത് 3.48 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 4,205 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യയാണിത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഇതുവരെ രണ്ടരലക്ഷത്തിലേറെ മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്.
