Official Website

കോഴിക്കോട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആയി എ ജി സഭാംഗം വൈ ഷിബു

0 373

കോഴിക്കോട് ജില്ലാ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആയി വൈ ഷിബു ചുമതലയേറ്റു.
കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെഅഗമാണ്‌ ഇദ്ദേഹം. ലഹരി വിരുദ്ധ പ്രവർത്തനത്തിന് ” കേരളകൗമുദി” -” ബോധ പൗർണമി പുരസ്കാരം”, കേരള മദ്യവർജന സമിതിയുടെ ” കർമ്മ ശ്രേഷ്ഠ പുരസ്കാരം ” എന്നിവ നേടിയിട്ടുള്ള അസിസ്റ്റന്റ് കമ്മീഷണർ വൈ ഷിബു സൺഡേ സ്കൂൾ അധ്യാപകൻ കൂടെയാണ്. കേരളത്തിൽ വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നത് ദൈവം തന്നെ ഏൽപ്പിച്ച നിയോഗമാണെന്ന് അദ്ദേഹം ഹാലേലുയ്യയോട് പറഞ്ഞു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ. നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി ആണ് സർവീസിൽ പ്രവേശിച്ചത്.ഔദ്യോഗിക ജീവിതത്തിൽ മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ, നിരവധി ക്യാഷ് അവാർഡുകൾ, ഗുഡ്സർവീസ് എൻട്രികൾ എന്നിവ നേടിയിട്ടുണ്ട്. ആര്യനാട്, വടകര, പത്തനംതിട്ട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നടത്തിയ എൻഫോഴ്സ്മെന്റ് പ്രവർത്തനവും ലഹരിക്കെതിരെയുള്ള പ്രവർത്തനവും എടുത്തുപറയാവുന്നതാണ്.

യേശുദാസ് – ലീല ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ രാജി- ഹയർ സെക്കൻഡറി സീനിയർ വിഭാഗം അധ്യാപികയാണ് വിദ്യാർത്ഥികളായ അക്ഷയ്, അഭ്യ എന്നിവർ മക്കളാണ്.

Comments
Loading...
%d bloggers like this: