Ultimate magazine theme for WordPress.

ന്യൂടെസ്റ്റ്മെൻറ് മിനിസ്ട്രീസിന്റെ ഭക്ഷണ വിതരണ കേന്ദ്രം അഗ്നിക്കിരയാക്കി

 

 

ഫ്ലോറിഡ: ലേക്ക് ലാൻഡിൽ പാസ്റ്റർ ഡയസ് എബ്രഹാം നടത്തിവരുന്ന ടാൻബാ ന്യൂടെസ്റ്റ്മെൻറ് മിനിസ്ട്രീസിന്റെ കോംബി റോഡിൽ പ്രവർത്തിച്ചുവന്ന ആഹാരവിതരണ കേന്ദ്രം അഗ്നിക്കിരയാക്കി. പ്രതിമാസം 2000 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകിവരുന്ന മിനിസ്ട്രി ആണ്. ബുധനാഴ്ച രാത്രി അതേ ബിൽഡിംഗിൽ ഉള്ള വ്യാപാര സ്ഥാപനത്തിന്റെ ഉടമ അലീസിയ ഗ്രിംസ്ലിയിൽ നിന്ന് അപകടത്തെക്കുറിച്ചു അദ്ദേഹത്തിന് ഫോൺ വന്നു. 150,000 ഡോളർ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.

സുരക്ഷാ ക്യാമറയിലെ വീഡിയോ ദൃശ്യങ്ങൾ അനുസരിച്ചു നെൽസൺ (60) എന്നയാളെ അറസ്റ്റ് ചെയ്യുകയും, തീയിട്ടതിന് കുറ്റം ചുമത്തുകയും ചെയ്തു. എന്നാൽ അറസ്റ്റ് സത്യവാങ്മൂലത്തിൽ, നെൽസൺ തീ കൊളുത്തിയത് നിഷേധിച്ചു, താൻ ഒരു നിരീക്ഷകൻ മാത്രമാണെന്ന് പറഞ്ഞു. എന്നാൽ, ഇയാളുടെ ഇടതു പോക്കറ്റിൽ നിന്ന് ഓറഞ്ച് കളർ ലൈറ്റർ കണ്ടെത്തി. നെൽസണെ താൻ തിരിച്ചറിഞ്ഞതായി ന്യൂ ടെസ്‌റ്റമെന്റ് മിനിസ്ട്രിയുടെ സ്ഥാപകൻ പാസ്റ്റർ ഡെയ്‌സ് എബ്രഹാം പറഞ്ഞു. പോൾക്ക് കൗണ്ടി ഷെരീഫ് ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബ്രയാൻ ബ്രൂച്ചെ പറയുന്നു “തീയിട്ടതിന്റെ കാരണം വ്യക്തമല്ലെങ്കിലും, തീയിട്ടത് താനാണെന്ന് നെൽസൺ ആദ്യം സമ്മതിച്ചെങ്കിലും എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോൾ, താൻ തീ കത്തിച്ചില്ല, എന്ന് പറയുന്നു. “ഒരു വ്യക്തിയുടെ മോശം പ്രവൃത്തികൾ കാരണം സമൂഹം കഷ്ടപ്പെടരുത്. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്, ഡ്രൈവ്-ത്രൂ ഭക്ഷണ വിതരണം തുടരും” പാസ്റ്റർ എബ്രഹാം പറയുന്നു. തിരുവല്ല ജിഎഫ്എ സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം 15 ലധികം വർഷമായി അമേരിക്കയിൽ സാമൂഹിക സേവങ്ങൾക്കായും സുവിശേഷീകരണത്തിനായും പ്രവർത്തിക്കുന്നു.

Sharjah city AG