Ultimate magazine theme for WordPress.

ലണ്ടനിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം നടന്നു

ലണ്ടൻ : ഹേവാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മിഷനിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും കുർബാനയും നടന്നു. റവ ഫാ ആന്റണി ചൂണ്ടലിക്കാട്ട്, റവ ഫാ ബിനോയ് നിലയാറ്റിങ്കൽ കാർമികത്വം വഹിച്ചു.

13 കുട്ടികളാണ് ഇന്നലെ ആദ്യ കുർബാന സ്വീകരിച്ചത്. ആബേൽ ജെയിംസ്, അനെറ്റ് മരിയ സന്തോഷ്, ആൻ മരിയ ജെയ്സൺ, ഓസ്റ്റിൻ ടിറ്റോ, എലിഷിബാ മറിയം ജയിംസ്, എസ്രാ എലിസബത്ത് ജോബിൻ, ജുവാൻ ജോർജ് ജെയിംസ്, കെവിൻ മാത്യു ലുക്കോസ്, മിസ്സാ ആൻ നിഷാന്ത്. നൈസൽ അരുൺ, സാറ ഹരീഷ്, സെയ്ൻ സിബി, സിയാ മരിയ നിഷാന്ത് തുടങ്ങിയ കുട്ടികളാണ് ഇന്നലെ ആദ്യ കുർബാന സ്വീകരിച്ചത്. സ്വീകരണത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ നടന്നു.

Sharjah city AG

Comments are closed.