റോം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകൾ സാത്താൻ ആരാധനയെ പ്രോത്സാഹിപ്പിക്കാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ കത്തോലിക്കാ വൈദികർ. മെക്സിക്കൻ വൈദികനായ ഫാദർ ലൂയിസ് റാമിറെസ് അൽമാൻസയാണ് എഐയുടെ തിന്മയുടെ വശങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. റോമിൽ നടക്കുന്ന വാർഷിക എക്സോർസിസം (ബാധയൊഴിപ്പിക്കൽ) പരിശീലന കോഴ്സിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ എന്നത് നന്മയ്ക്കും തിന്മയ്ക്കും ഉപയോഗിക്കാവുന്ന വലിയൊരു ശക്തിയാണെന്നും അത് സാത്താൻ ആരാധനയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഫാദർ അൽമാൻസ പറഞ്ഞു. ഈ വർഷത്തെ എക്സോർസിസം കോഴ്സിൽ എഐയുടെ ദുരുപയോഗത്തെക്കുറിച്ച് പ്രത്യേക ഊന്നൽ നൽകും. ഏകദേശം 170-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കോഴ്സിൽ ഇതാദ്യമായി റബ്ബിമാരെയും ഇമാംമാരെയും ഇവാഞ്ചലിക്കൽ പ്രസംഗകരെയും ക്ഷണിച്ചിട്ടുണ്ട്.

Comments are closed.