സുവിശേഷകൻ കാറിടിച്ചു മരണമടഞ്ഞു
തിരുവനന്തപുരം: പോത്തൻകോട് ചുമടുതാങ്ങിവിള മിസ്പയിൽ എൻ. സൈമൺ (71) നിര്യാതനായി. പ്രഭാത സവാരിക്കിടെ കഴക്കൂട്ടം തൈക്കാട് ബൈപ്പാസിൽ എതിർദിശയിൽ നിന്നു വന്ന കാറിടിച്ചാണ് അപകടം നടന്നത്. അസംബ്ലീസ് ഓഫ് ഗോഡ് ആറ്റിങ്ങൽ സെക്ഷൻ കമ്മിറ്റിയിൽ ദീർഘകാലമായി അംഗവും പോത്തൻകോട് സഭാ അംഗവുമാണ് പരേതൻ. സംസ്കാരം ഡിസംബർ 15 വ്യാഴം രാവിലെ 10ന് നാലാഞ്ചിറ എ. ജി. ചർച്ചിൽ ആരംഭിച്ച് 2 മണിക്ക് മുട്ടട എ. ജി. സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: സിമി, സിനി, സിബി.
മരുമക്കൾ: സന്തോഷ്, അഗസ്റ്റിൻ.
