ഫിലിപ്പൈൻസിനെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് ഡ്യൂട്ടേർട്ടെ ഭരണകൂടം ; കത്തോലിക്കാ വനിത സംഘം
മനില: ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടെയുടെ ദുർഭരണത്തിനും അഴിമതിക്കും എതിരെ ഫിലിപ്പൈൻസിലെ സാന്റാ ക്ലാര കാത്തലിക് വനിതാ സംഘം രംഗത്തെത്തി. ഏകദേശം 12.2 ദശലക്ഷം ഫിലിപ്പൈൻസാണ് ഡ്യുട്ടെർട്ടിന്റെ ഭരണകാലത്ത് ദരിദ്രരായിത്തീർന്നത്. അനാഥാലയങ്ങൾ തുടങ്ങിയ മിഷൻ മേഖലകളിലെ വൈദികരെ പിന്തുണയ്ക്കുന്ന കാത്തലിക് ഗ്രൂപ്പ്, മുൻ ഭരണകൂടത്തിലെ അഴിമതിയും ഫിലിപ്പിനോകളെ വേട്ടയാടുന്നത് തുടരുകയാണെന്ന് സംഘം പറഞ്ഞു. ദശലക്ഷക്കണക്കിന് ഫിലിപ്പിനോകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൻ തങ്ങൾ ശ്രമിക്കുമെന്ന് ഗ്രൂപ്പ് പറഞ്ഞു. കമ്മീഷൻ ഓൺ ഓഡിറ്റ് അടുത്തിടെ ഫ്ലാഗ് ചെയ്ത 67.3 ബില്യൺ പെസോ (1.35 ബില്യൺ യുഎസ് ഡോളർ) പാൻഡെമിക് ഫണ്ടുകൾ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ തെറ്റായി കൈകാര്യം ചെയ്തു. “ആളുകൾ ദരിദ്രരും മരിക്കുന്നതുമായ പകർച്ചവ്യാധിയുടെ കാലത്ത് പോലും അഴിമതി ഉണ്ടായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ തങ്ങൾ ശ്രമിക്കും സാന്റാ ക്ലാര കാത്തലിക് വനിതാ സംഘം ആരാഞ്ഞു.
