യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി
ഭുവനേശ്വര്‍ : ഒഡീഷയിലെ മാല്‍ക്കാങ്കിരി ജില്ലയിലെ കമ്പവാഡ ഗ്രാമത്തിലെ താമസക്കാരാണ് ജഗ പടിയാമിയും ഇദ്ദേഹത്തിന്റെ ഭാര്യയും.
കഴിഞ്ഞ ഡിസംബറില്‍ ഇവരുടെ വീട്ടിലെത്തിയ ചില സുവിശേഷകര്‍ ദമ്പതികളോട് യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെച്ചു. തുടര്‍ന്നു ഇരുവരും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. ജനുവരിയില്‍ ഗ്രാമത്തിലെ ഒരു ആത്മീയ യോഗത്തിലേക്ക് സുവിശേഷകര്‍ ക്ഷണിക്കുകയുണ്ടായി. ഇരുവരും പങ്കെടുത്തപ്പോള്‍ കമ്പവാഡ ഗ്രാമമുഖ്യനും സംഘവും വിവരം അറിഞ്ഞെത്തി ഇരുവരോടും ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ദമ്പതികള്‍ ഈ ആവശ്യം നിരാകരിച്ച് യേശുക്രിസ്തുവില്‍ ഉറച്ചു നില്‍ക്കുകരയായിരുന്നു. ഇതില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ ഇരുവരെയും ആക്രമിക്കുകയും അഞ്ചു ദിവസത്തിനകം തീരുമാനത്തില്‍നിന്നും പിന്മാറിയില്ലെങ്കില്‍ ഈ ഗ്രാമത്തില്‍ നിങ്ങള്‍ക്കു താമസിക്കുവാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പു നല്‍കി. 5 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഗ്രാമവാസികള്‍ തീരുമാനം എന്തായി എന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്നെ ഗ്രാമത്തില്‍നിന്നു പുറത്താക്കിയാലും ഞാന്‍ യേശുക്രിസ്തുവിനെ വിട്ടുമാറില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. ഇരുവരുടെയും തീരുമാനത്തില്‍ മാറ്റമില്ലെന്നു കണ്ട ഗ്രാമവാസികള്‍ ജഗയുടെ വീട് ആക്രമിക്കുകയും സാധന സാമഗ്രികള്‍ റോഡിലേക്കു വലിച്ചെറിയുകയും വീട് പൂട്ടുകയും ഗ്രാമത്തില്‍നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഗ്രാമത്തിലേക്കു തിരികതെ വന്നാല്‍ ഇരുവരെയും കൊന്നുകളയുമെന്നു ഭീഷണിയും മുഴക്കി. ദമ്പതികള്‍ ഗ്രാമവാസികള്‍ക്കെതിരെ മല്‍ക്കാങ്ങിരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. ഇതിനെത്തുടര്‍ന്നു ജഗയും ഭാര്യയും കമ്പവാഡ ഗ്രാമത്തില്‍നിന്നും മൈലുകള്‍ ദൂരെയുള്ള മറ്റൊരു ഗ്രാമത്തില്‍ അഭയം തേടിയിരിക്കുകയാണ് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.
