ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ കിഴക്കൻ മേഖല വിളംബര റാലി പുളിക്കൽ കവലയിൽ നിന്നും തുടക്കം കുറിച്ചു
പുളിക്കൽ കവല (കോട്ടയം): ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ശതാബ്ദി കൺവൻഷൻ്റെ ഭാഗമായി ജനുവരി 11, 12 തീയതികളിൽ നടത്തുന്ന ശതാബ്ദി കൺവൻഷൻ കിഴക്കൻ മേഖല വിളംബര റാലി പുളിക്കൽ കവലയിൽ ആരംഭം കുറിച്ചു . പാസ്റ്റർ ജോസ് വി ഡാനിയേൽ(മിഷൻ ഡറക്ടർ )മീറ്റിംഗ് ലീഡ് ചെയ്തു . റവ. എൻ. എ തോമസ് കുട്ടി (ബൈബിൾ സ്കൂൾ ഡയറക്ടർ ) ഉത്ഘാടനം നിർവഹിച്ചു. പാസ്റ്റർ ഐസക് ജോൺ (ബൈബിൾ സ്കൂൾ അധ്യാപകൻ ) സന്ദേശം നൽകി. സീനിയർ പാസ്റ്റർ ഡേവിസ് എബ്രഹാം(ബൈബിൾ സ്കൂൾ രെജിസ്ടർ ) പ്രാർഥിച്ച് അവസാനിപ്പിച്ചു. കിഴക്കൻ മേഖല റാലി കാഞ്ഞിരപ്പള്ളി നിന്നും ആരംഭിച്ച് മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ, കട്ടപ്പന, ചെറുതോണി, അടിമാലി, വണ്ണപ്പുറം, തൊടുപുഴ, പാല, മണർകാട് വഴി കോട്ടയത്ത് എത്തും.