Ultimate magazine theme for WordPress.

ക്രിസ്തുവിന്റെ ദൗത്യം തുടരാൻ ഏഷ്യയിലെ സഭ പ്രതിജ്‌ഞാബദ്ധം: ‌മാർ റാഫേൽ തട്ടിൽ

 

ബാങ്കോക് : ക്രിസ്തുവിന്റെ ദൗത്യം തുടരാൻ ഏഷ്യയിലെ സഭ പ്രതിജ്ഞാബദ്ധമാണെന്ന് സീറോമലബാർസഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ബാങ്കോക്കിലെ കമീലിയൻ പാസ്റ്ററൽ കെയർ സെന്ററിൽ നടന്ന FABCയുടെ സെൻട്രൽ കമ്മിറ്റിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോടുള്ള ക്രിസ്തുവിന്റെ പ്രതിബദ്ധത സഭയുടെയും പ്രതിബദ്ധതയാകണം. നാനാജാതി മതസ്ഥരായ സകല ജനങ്ങളും പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരും സഭയുടെ മുൻഗണനകളാണ്. സഭയ്ക്കൊരു സിനഡൽ സ്വഭാവമുണ്ട്, അത് കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്വത്തിന്റെയും സ്വഭാവമാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ക്രിസ്‌തു കാണിച്ച പ്രതിബദ്ധതയും അവ പരിഹരിക്കാൻ എടുത്ത നിലപാടുകളും തന്നെയാണ് ഈ കാലഘട്ടത്തിലും സഭയുടെ ദൗത്യം അദ്ദേഹം പറഞ്ഞു.

Sharjah city AG