Ultimate magazine theme for WordPress.

മുനമ്പം പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നതതല യോഗം ചേർന്ന് ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന് ശേഷം നവംബർ 22 നാണ് നിലവിൽ യോഗം നിശ്ചയിച്ചിരിക്കുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസിൽ മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സമര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും പറഞ്ഞു.

മുനമ്പത്തിന്റെ കണ്ണീർ തോരാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സമരസമിതി നേതാവ് ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.