Ultimate magazine theme for WordPress.

മദ്യനിരോധനം പോലെ തന്നെയാണ് സോഷ്യൽ മീഡിയ വിലക്കെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

സിഡ്നി : മദ്യനിരോധനം പോലെ തന്നെയാണ് സോഷ്യൽ മീഡിയ വിലക്കെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെയാണ് ആൻ്റണി അൽബനീസിന്റെ പ്രതികരണം.

വിഷയത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് പ്രധാന മന്ത്രി ആൻ്റണി അൽബനീസിൻ്റെ പ്രതികരണം. ഏതെങ്കിലും തരത്തിൽ നിയമം ലംഘനം ഉണ്ടായാൽ 49.5 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെയാണ് പിഴ ചുമത്തുക. നിരോധനം ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

Sharjah city AG

Comments are closed.