നിക്കോഗ് മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര 12 ജില്ലകൾ പിന്നിട്ട് മാർച്ച് 2 ന് കൊല്ലത്ത് എത്തിച്ചേർന്നു
കൊല്ലം:മിഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാനും യാത്ര ക്യാപ്റ്റനും ആയ തോമസ് കെ എബ്രഹാമിന്റെ നേതൃത്വത്തിൽ സാമൂഹിക തിന്മകൾക്കെതിരെ ലഹരി വിരുദ്ധ കേരള സന്ദേശയാത്ര ഫെബ്രുവരി 14 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരള യാത്ര മാർച്ച് 2 ,4:30 pm ന് കൊല്ലംപട്ടണത്തിൽ
ചിന്നക്കടയിൽ എഐ സിസി അംഗം ബിന്ദു കൃഷ്ണ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ :ആർ വിജയകുമാർ . കിഷോർ കുമാർ തുടങ്ങിയവർ ഫ്ലാഗ് ഒഫ് ചെയ്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ സമുഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ജനപ്രതിനിധികൾ,പോലീസ് അധികാരികൾ തുടങ്ങിയവർ പല സ്ഥലങ്ങളിലും പങ്കെടുക്കുന്നു. കേരള യാത്ര സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നേതൃത്വത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ ജനം ഒരുമിച്ച് അണിചേരുന്നു.
മാർച്ച് നാലാം തീയതി ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് റാലിയോടുകൂടെ ഗാന്ധി പാർക്കിൽ പൊതുസമ്മേളനവും മ്യൂസിക് ഫെസ്റ്റും നടത്തപ്പെടുന്നു , വൈസ് ക്യാപ്റ്റൻമാരായ ലിജോ ജോസഫ് , മെൽവിൻ ജോയ് മിഷൻ സ്റ്റേറ്റ് സെക്രട്ടറി മനോജ് തോമസ്, ബിജേഷ് തോമസ്, ജെസ്റ്റിൻ, ലിബിൻ, തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു.
