സംസ്ഥാനത്തെ നിപ ഭീതിയ്ക്ക് ആശ്വാസമേകി പരിശോധനാ ഫലങ്ങള്‍
ആശ്വാസമായി പരിശോധനാ ഫലം; എട്ട് സാംപിളുകളും നിപാ നെഗറ്റീവ്
മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പര്‍ക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ചിലര്‍ക്ക് പനിയുണ്ടെങ്കിലും ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 48 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. കൂടുതല്‍ സാംപിളുകള്‍ ഇന്ന് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിമുതല്‍ മെഡിക്കല്‍ കോളേജില്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ അഞ്ച് സാംപിളുകള്‍ ടെസ്റ്റ് ചെയ്തു വരിയാണ്. ബാക്കിയുള്ള ഇതിന് മുമ്പ് കുറച്ച് പേരുടെ സാംപിളുകള്‍ പൂനെയിലേക്ക് അയച്ചിരുന്നു. അതുള്‍പ്പെടെ ഇന്ന് ഫലം വരും. കോഴിക്കോട് 31, വയനാട് നാല്, എറണാകുളം ഒന്ന്, മലപ്പുറം എട്ട്, കണ്ണൂര്‍ മൂന്ന്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ കണക്കുകള്‍. മരിച്ച കുട്ടിയുടെ വീടിരിക്കുന്ന സ്ഥലത്ത് നീരീക്ഷണം തുടരും. ഫീല്‍ഡ് സര്‍വെയ്ലന്‍സ് തുടങ്ങി. 25 വീടിന് രണ്ട് പേര്‍ എന്ന നിലയില്‍ ഇതിന് ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ് എന്നും ആരോഗ്യമന്ത്രി അറിയിച്ചു.